കോന്നിക്ക് ചരിത്ര നിമിഷം; ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്രത്തില്‍ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എംഎല്‍എ തന്നെയാണ് നിര്‍വഹിച്ചത്. കോന്നിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം നടത്തിയത്. ജനോപകാര പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എന്‍സിഎഫ്ആര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടന ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എംഎല്‍എ ഫെയ്‌സ് ബുക്ക് വഴി പങ്കുവച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ്…

Read More