കോന്നി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 57 ലക്ഷം രൂപ അനുവദിച്ചു

  ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം : മന്ത്രി വീണാ ജോർജ് konnivartha.com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയിൽ 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ആയതായി ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 2022 – 2024 വർഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കൽ കോളജിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം ശാക്തീകരണ പ്രവർത്തനങ്ങൾക്കായി 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറൽ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐ.പി വാർഡ് ശാക്തീകരണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി മൂന്നു കോടി രൂപയും, അടൂർ ജനറൽ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും, വയോജന വാർഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ…

Read More

കോന്നി താലൂക്ക് ആശുപത്രിയിലെ അഭിമുഖം മാറ്റി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ്

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വാക്ക് -ഇന്‍-ഇന്റര്‍വ്യൂ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കട്ട പിടിച്ച സിമന്‍റ് ഉപയോഗിക്കുന്നതായി പരാതി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ10 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ കട്ടപിടിച്ച പഴകിയ സിമന്റ് പൊട്ടിച്ച് ചേർത്താണ് കെട്ടിടം പണിയുന്നത് എന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായര്‍ . ഈ വിഷയം കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസനസമിതിയിൽ ചർച്ചക്ക് വച്ചു. ഓവർസിയറെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്ന് ആവശ്യപെട്ടു എങ്കിലും നടപടി സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് അധ്യക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല . കെട്ടിടം പണികള്‍ നിര്‍ത്തി വെച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാണ് ആവശ്യം . കട്ട പിടിച്ച സിമന്‍റ് ചാക്കുകള്‍ തൊഴിലാളികള്‍ ഉടയ്ക്കുന്ന വീഡിയോ സഹിതം ഉള്ള പരാതിയാണ് താലൂക്ക് വികസന സമിതിയില്‍ പഞ്ചായത്ത് അധ്യക്ഷ ഉന്നയിച്ചത് . അധികാരികളുടെ മൂക്കിന് കീഴില്‍ നടക്കുന്ന അഴിമതി ഉടന്‍ അന്വേഷിക്കണം . പഴകിയ സിമന്‍റ്…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ.പി വാര്‍ഡ് ആരംഭിച്ചു

    konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി കെടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഐ.പി വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ ഐപി വാര്‍ഡ് ആരംഭിച്ചത്. വാര്‍ഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസീമണിയമ്മ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയ് അബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ഹെഡ് നഴ്സിംഗ് ഓഫീസേഴ്സ്, ആശുപത്രി ബ്ലോക്ക് പിആര്‍ഒമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കോന്നി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കിടത്തി ചികിത്സാ വാർഡ് ആരംഭിക്കും

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കിടത്തി ചികിത്സാ വാർഡ് ആരംഭിക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.ആയിരം ഒ.പി.യിലധികം നടക്കുന്ന ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും.   : കോന്നി താലൂക്ക് ആശുപത്രിയിൽ പുതിയ ഐ പി വാർഡ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്താനായി കോന്നി താലൂക് ആശുപത്രിയിൽ ചേർന്ന ആരോഗ്യ ജാഗ്രത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ.താലൂക്കാശുപത്രിയിലെ പഴയ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോർ ആണ് പുതിയ ഐ പി വാർഡ് ആയി ക്രമീകരിക്കുക. കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ…

Read More

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചു : കോന്നി വാര്‍ത്ത ജനപക്ഷത്തിന് ഒപ്പം

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിക്കാത്തത് കോന്നി വാര്‍ത്ത അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെ ലൈറ്റ് തെളിയിച്ചു . കോന്നി താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ അധികാരികള്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണം . ആശുപത്രിയുടെ മുന്‍ ഭാഗത്ത്‌ വെളിച്ചം കിട്ടുവാന്‍ വലിയ ലൈറ്റുകള്‍ വെച്ചിട്ടുണ്ട് .ഇത് കൃത്യമായി സ്വിച്ചു ഇടുവാന്‍ ചുമതലക്കാര്‍ ശ്രദ്ധിക്കണം .   കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് ആണ് ആശുപത്രി ചുമതല വഹിക്കുന്നത് . അവര്‍ കൃത്യമായി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം . അധികാരികളുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം ആണ് വെളിച്ചം പോയത് . കോന്നി വാര്‍ത്ത ഇടപെട്ടു .അതിനാല്‍ വെളിച്ചം വന്നു . ഇനിയും കൃത്യമായി ഇടപെടും എന്ന് അറിയിക്കുന്നു .

Read More

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചിട്ടില്ല : അന്ധകാരം

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ ഭാഗത്തെ ലൈറ്റുകള്‍ തെളിയിച്ചില്ല .ഇതിനാല്‍ അന്ധകാരം ആണ് . രാത്രി കാലങ്ങളില്‍ പല രോഗികളും കൂടെ ഉള്ളവരും എത്തുന്നതാണ് . അധികാരികളുടെ അനാസ്ഥ എത്രത്തോളം ഉണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . മുന്‍ ഭാഗത്ത്‌ ഉള്ള വലിയ ലൈറ്റ് പ്രകാശിപ്പിച്ചിട്ടില്ല . കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ ആണ് ആശുപത്രി . ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വെളിച്ചം കെടുത്തല്‍ പരിപാടി അവസാനിപ്പിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യുരിറ്റി നിയമനം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാലു സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. എക്സ് സര്‍വീസ്, മറ്റ് സായുധ സേന വിഭാഗങ്ങളില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 30 വയസ് തികയുകയും 50 വയസില്‍ അധികരിക്കാനും പാടില്ല. അപേക്ഷകര്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തെരഞ്ഞടുക്കപ്പെട്ടവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.

Read More

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക് ആശുപത്രിയിൽ എത്തിയത്.   ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത് -ആരോഗ്യ വകുപ്പ് -കരാർ കമ്പനി -ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ യോഗം ചേരണമെന്നുംഎം എൽ എ നിർദ്ദേശിച്ചു.ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി. എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഡി എം ഒ ഡോ. അനിത, ഡി പി എം…

Read More