കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി Konnivartha. Com: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. വനം വകുപ്പിന് 60 ഇക്കോടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ആദ്യമായാണ് ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഇന്ത്യാക്കാരായ പൗരൻമാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. ജനുവരി മുതലാണ് ഈ പദ്ധതി തുടങ്ങിയത്. യുണൈറ്റെഡ് ഇന്ത്യ ഇൻഷുറസ് കമ്പനിയുമായി ചേർന്നാണ് വനം വകുപ്പ് ഇത് നടപ്പിലാക്കുന്നത്. ടിക്കറ്റ് എടുത്ത് ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അപകടങ്ങൾ ഉണ്ടായാൽ പരിരക്ഷ നൽകുന്നതാണ് ഇൻഷുറൻസ് സ്കീം. ഇക്കോടൂറിസം കേന്ദ്രത്തിൽ അപകടം ഉണ്ടായി മരണപ്പെട്ടാൽ അഞ്ചുലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ രണ്ടരലക്ഷം രൂപയും സഹായമായി ലഭിക്കും. 1.75ലക്ഷം രൂപ ഒരുവർഷത്തെ പ്രീമിയമായി വനം വകുപ്പ് അടച്ചുകഴിഞ്ഞു. ഒരുവർഷം രണ്ടരക്കോടിരൂപ വരെ ഇൻഷുറൻസ് തുകയായി നൽകുമെന്ന് കരാറിൽ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വസ്തുക്കളുടെ നഷ്ടത്തിന് ഇൻഷുറസ് പരിരക്ഷ ലഭിക്കില്ല.…
Read Moreടാഗ്: കോന്നി ഇക്കോ ടൂറിസം
കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി
എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്കിയ സ്വപ്ന ഭൂമിക . ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് . കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ…
Read More