കനത്ത മഴ സാധ്യത : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം (25/04/2025)

  കനത്ത മഴ സാധ്യത ഉള്ളതിനാല്‍ ഇന്ന് (25/04/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 28/04/2025 ല്‍ വയനാട്, കണ്ണൂർ,29/04/2025 : മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലേര്‍ട്ട് ആണ് ഇപ്പോള്‍ നല്‍കിയത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (25/04/2025 & 26/04/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 25/04/2025 & 26/04/2025 : തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45…

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   11/03/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി   12/03/2025 : മലപ്പുറം, വയനാട്   എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.        

Read More

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Light rainfall is likely to occur at isolated places in the Kollam & Pathanamthitta districts of Kerala

Read More

3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

  konnivartha.com: രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്. 130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചും കൊല്ലത്തെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.…

Read More

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

  കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര്‍ ആറ് മുതല്‍ റാലി സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റിന്റെ മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും 2000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന റാലിയില്‍ പങ്കെടുത്തു (തിരുവനന്തപുരം -568, കൊല്ലം-730, കോട്ടയം-54, പത്തനംതിട്ട-154, ആലപ്പുഴ-350, ഇടുക്കി-31, എറണാകുളം-63). സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാര്‍മ, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലായി 158 ഉദ്യോഗാര്‍ഥികളും ഹാജരായി. റിക്രൂട്ട്മെന്റ് റാലി വിജയിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരെ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണ്‍ ആസ്ഥാനം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഹരി ഭാസ്‌കരന്‍ പിള്ള ഉപഹാരം നല്‍കി ആദരിച്ചു.

Read More

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

  കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. -പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. -ശരീരത്തിൽ…

Read More

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴയ്ക്ക് സാധ്യത (22.03.2024 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with light to moderate rainfall & gusty wind speeds reaching 40 kmph is likely to occur at one or two places in the Kollam, Pathanamthitta, Alappuzha and Kottayam districts of Kerala.

Read More