കേരളീയം ഓൺലൈൻ മെഗാ ക്വിസ്: രജിസ്ട്രേഷൻ ഇന്ന് ഉച്ചവരെ കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ ഇന്ന്(ഒക്ടോബർ 18) ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്റ്റർ ചെയ്യാം. നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയ മെഗാ ഓൺലൈൻ ക്വിസിൽ ഇതുവരെ 60000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളീയം വെബ്സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒക്ടോബർ 19ന് വൈകിട്ട് 7.30നാണ് കേരളീയം ഓൺലൈൻ മെഗാക്വിസ് മത്സരം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം…
Read More