KONNIVARTHA.COM : ക്വാറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് തിരച്ചിലും പിടിച്ചെടുക്കലും നടത്തി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 35-ലധികം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ വേളയിൽ , യഥാർത്ഥ വിൽപ്പനയുടെയും പണത്തിന്റെ രസീതിന്റെയും എൻട്രികൾ രേഖപ്പെടുത്തുന്ന സമാന്തര അക്കൗണ്ട് ബുക്കുകൾ ഉൾപ്പെടെ കുറ്റകരമായ വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. സ്ഥിരമായി രേഖപ്പെടുത്തേണ്ട അക്കൗണ്ട് ബുക്കിൽ കാണിക്കാതെ യഥാർത്ഥ വിൽപ്പന മറച്ചു വച്ചതായി കണ്ടെത്തി. ഈ തെളിവുകളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നത്, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കണക്കിൽപ്പെടാത്ത പണം, സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കുന്നതിനും പണവായ്പകളുടെ ബിസിനസ്സിനും മറ്റ് ബിസിനസ്സുകളിലെ രേഖപ്പെടുത്താത്ത മൂലധന നിക്ഷേപങ്ങൾക്കും വ്യവസ്ഥാപിതമായി നിക്ഷേപിക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്നു. വസ്തുവകകൾ വാങ്ങുന്നതിന് പണം നൽകിയതിന്റെയും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിൽ ഗണ്യമായ പണം നിക്ഷേപിച്ചതിന്റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത്തരം…
Read More