konnivartha.com: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ് സംഘടിപ്പിക്കും. സെപ്റ്റംബർ 18,19 തീയതികളിലായി തിരുവനന്തപുരം കോവളത്താണ് കോൺക്ലേവ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും. ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും വിവിധ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികളും ഉൾപ്പെടെ 750 ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളാകും കോൺക്ലേവിനെത്തുക. ബ്ലൂ ഇക്കോണമി, വ്യാവസായിക ക്ലസ്റ്ററുകൾ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺക്ലേവിലൂടെ 500 കോടി യൂറോയുടെ വരെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. വ്യവസായ വകുപ്പ്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) എന്നിവരുടെ…
Read More