കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പ്രവര്‍ത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സാമൂഹികമ വളര്‍ച്ചയെ സഹായിക്കാന്‍ രൂപീകരിച്ചതാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. സംസ്ഥാനത്തെ അങ്കണവാടികളിലെ പാല്‍, മുട്ട, ബിരിയാണി ഭക്ഷണ പരിഷ്‌കാരവും, കുഞ്ഞൂസ് കാര്‍ഡ് പദ്ധതിയും രാജ്യം സ്വീകരിക്കുന്ന മാതൃകകളാണ്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന ബജറ്റിലൂടെ 64 കോടി രൂപ അനുവദിച്ചാണ് ഭക്ഷണ മെനു ആരംഭിച്ചത്.…
Read More