അടൂര്‍ ബൈപ്പാസ്സില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെട്ടു .അടൂര്‍ നിവാസി ടോംസി വര്‍ഗീസ് ( 23 ) പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തു രാജ് ( 23 )എന്നിവര്‍ ആണ് മരിച്ചത് . അടൂര്‍ വട്ടത്തറ പടിയില്‍ ആണ് ഇന്ന് രാത്രിയില്‍ അപകടം നടന്നത് . ഏഴംകുളം നിവാസിയായ രാഹുല്‍ ഇവിടെ ഉള്ള ചായക്കടയില്‍ ബൈക്ക് നിര്‍ത്തി ചായ കുടിച്ചു കൊണ്ടിരിക്കെ കൂട്ടുകാരായ ജിത്തുവും ടോംസിയും രാഹുലിന്റെ ബൈക്കുമായി കരുവാറ്റ ഭാഗത്തേക്ക് പോകും വഴിയാണ് അപകടം നടന്നത് . അടൂര്‍ ഭാഗത്തേക്ക് വന്ന ബെന്‍സ് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു . പരിക്കേറ്റ ഇരുവരെയും അടൂര്‍ ആശുപത്രിയില്‍ എത്തിച്ചു . ഇതിനോടകം രണ്ടു പേരും മരണപ്പെട്ടു .അടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
Read Moreടാഗ്: കാറും ബൈക്കും കൂട്ടി ഇടിച്ചു :ബൈക്ക് യാത്രികരായ 2 പേർ മരിച്ചു
കാറും ബൈക്കും കൂട്ടി ഇടിച്ചു :ബൈക്ക് യാത്രികരായ 2 പേർ മരിച്ചു
എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു . പൊന്തൻപുഴ ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29) ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ സുരേന്ദ്രനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു രാവിലെ മരണം സംഭവിച്ചു. ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത് . എരുമേലി ഫോറസ്ററ് ഓഫീസിന് സമീപം ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്യാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സഞ്ചരിച്ച ഇന്നോവയും ഡ്യൂക്ക് ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു . എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ…
Read More