വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയുള്ള ക്ഷേത്രം കോന്നിയില്‍ കാണാം

  konnivartha.com: അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . മനുഷ്യ സംസ്‍കാരത്തിന്‍റെ കളിതൊട്ടിലായിരുന്നു മഹത്തായ അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . നദിയുടെ ഇരു കരകളിലും വലിയ വിഭാഗം ജനം പാര്‍ത്തിരുന്നു . നെല്ലും മുതിരയും വിളയിച്ച ആദിമ ജനതയുടെ അടയാളങ്ങള്‍ ഇന്നും ഈ വനത്തില്‍ കാണാം . ജനം തിങ്ങി അധിവസിച്ചിരുന്ന ഭൂപ്രദേശം പിന്നെ എങ്ങനെ കാടായി മാറി എന്ന് കണ്ടെത്തുവാന്‍ പഠനങ്ങള്‍ ആവശ്യം ആണ്…

Read More