കര്‍ഷകചന്ത ഓണസമൃദ്ധി മാര്‍ക്കറ്റ്  ആരംഭിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ  കര്‍ഷകചന്ത ഓണസമൃദ്ധി മാര്‍ക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നല്ല വില നല്‍കി സംഭരിച്ച് സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് കര്‍ഷകചന്തയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശരത് കുമാര്‍, എ.കെ സുരേഷ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, സിഡിഎസ് അംഗം ശാലിനി, കേര സമിതി പ്രസിഡന്റ് ഗിരീഷ്, എക്കോ ഷോപ്പ് സെക്രട്ടറി ശ്രീകുമാരി, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   കുടുംബത്തിലെ എല്ലാവരും കൃഷി ചെയ്യുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് കുടുംബത്തിലെ എല്ലാവരും കൃഷി ചെയ്യുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കീരുകുഴിയില്‍ നടക്കുന്ന…

Read More