ഓണവിൽപനയിൽ റെക്കോർഡിട്ട് മിൽമയും

  ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപന. വെള്ളിയാഴ്ച മുതൽ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റർ പാലാണ് വിറ്റത്. ഉത്രാടദിനത്തിൽ മാത്രം വിറ്റത് 38 ലക്ഷം ലിറ്റർ പാലെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. 13 ലക്ഷം കിലോ തൈരും ഇക്കാലയളവിൽ വിൽപ്പന നടത്തി. ആഗസ്റ്റ് മാസത്തിൽ മാത്രം മിൽമ വിൽപ്പന നടത്തിയത് 743 മെട്രിക് ടൺ നെയ്യാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധവനാണ് മില്‍മ നേടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ്‌ ഇതേ കാലയളവില്‍ വിറ്റു പോയത്‌.ഓണാവധിക്ക്‌ മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ്‌ ഏറ്റവുമധികം വര്‍ധന പാല്‍വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്‌. മുൻ വര്‍ഷത്തെ അപേക്ഷിച്ച്‌ 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി.പാലിന് പുറമെ പാല്‍ ഉല്‍പ്പന്നങ്ങളിലും ഇക്കാലയളവില്‍ മില്‍മ…

Read More