ഏത്തക്കായ്ക്ക് ന്യായ വില കിട്ടണം : വിളവെത്തിയ കായ്കള്‍ കൃഷിവകുപ്പ് ഏറ്റെടുക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രവാസ ജോലി മതിയാക്കി നാട്ടില്‍ എത്തിയ മിക്ക പ്രവാസികളും സ്വന്തം കൃഷി ഭൂമിയിലോ അല്ലെങ്കില്‍ പാട്ടത്തിന് എടുത്ത ഭൂമിയിലോ കൃഷി ഇറക്കി ഉപജീവന മാര്‍ഗം കണ്ടെത്തുവാന്‍ തയാറായത് അഭിനന്ദാനാര്‍ഹമാണ് . മിക്കവരും ഏത്ത വാഴ കൃഷിയിലേക്ക് തിരിഞ്ഞു . ഉത്പാദനം കൂടിയതോടെ വില തകര്‍ച്ചയും ഉണ്ടായി . കിലോ 60 രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 15-20 രൂപ മാത്രം . കര്‍ഷകരെ സഹായിക്കാന്‍ കൃഷിവകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കി എങ്കിലും ഈ കൃഷിയ്ക്ക് താങ്ങ് വില പ്രഖ്യാപിച്ചില്ല . കിലോ 30 രൂപയെങ്കിലും ലഭിച്ചില്ല എങ്കില്‍ ഈകൃഷി ഉപജീവന മാര്‍ഗ്ഗമായി കണ്ടവര്‍ നട്ടം തിരിയും . കോന്നി മേഖലയിലും ഏത്ത വാഴ കൃഷി കൂടി . മോശമല്ലാത്ത വിളവും എത്തി . എന്നാല്‍…

Read More