എന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…? സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം കെയു ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമാണെന്ന് കാട്ടി സസ്പെന്‍ഷനിലായ സെക്രട്ടറി കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തു വന്നതോടെ മുഖം രക്ഷിക്കാന്‍ വേണ്ടി ബാങ്ക് ഭരണ സമിതി പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തു . വെട്ടിലായി. കുറ്റം മുഴുവന്‍ ജോസിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ വേണ്ടി എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കളും വിയര്‍ത്തു. സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്നൊരു പല്ലവി ആവര്‍ത്തിക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. മാധ്യമ പ്രവര്‍ത്തകരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ചട്ടം 65 പരിചയാക്കി തടുക്കാനുള്ള ശ്രമമാണ് നടന്നത്. 2012-18…
Read More