ആറ്റുകാൽ പൊങ്കാല: നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് അവധി

  ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് (17 ഫെബ്രുവരി) അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.   നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.   ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര…

Read More