konnivartha.com: ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2023 സെപ്തംബർ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സെപ്തംബർ 14നകം സൗജന്യമായി പുതുക്കാം. നിങ്ങളുടെ വിലാസം, മാര്യേജ് സ്റ്റാറ്റസ്, പേര്, ലിംഗഭേദം, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയെല്ലാം ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാനാകും എന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. 1. https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. 2. നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച്…
Read More