ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂരേഖകളുടെ വിതരണം നടത്തി

സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍കണ്ടുള്ള നവകേരള നിര്‍മാണം സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു വര്‍ഷത്തിനകം ഭൂരേഖ നല്‍കും : മന്ത്രി കെ. രാധാകൃഷ്ണന്‍ konnivartha.com: സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍ കണ്ടുള്ള നവകേരള നിര്‍മാണമാണ് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനവകാശ നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമസ്ത മേഖലകളിലുമുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വനം വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പും ഏറെ യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 500 പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പിഎസ്‌സി…

Read More