മൂത്രക്കല്ല്, അർശസ്സ്, വെള്ളപോക്ക് എന്നിവയ്ക്ക് ഉത്തമം മലവാഴ വിത്ത്

  കോന്നി വാര്‍ത്ത : ഇതാണ് മലവാഴ. കാട്ട് വാഴയെന്നും കല്ലു വാഴയെന്നും പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നതും ഇത് തന്നെ. “മ്യൂസേസി” കുടുബത്തിൽപ്പെട്ട ഈ വാഴയുടെ ശാസ്ത്രിയ നാമം “എൻസെറ്റ സൂപ്പർബം” എന്നാണ്.കോന്നിയുടെ മലയോര മേഖലയായ കൊക്കാത്തോട്ടില്‍ ധാരാളം മല വാഴ ഉണ്ട് . വിത്തിന് കിലോ 4500 രൂപ ഇപ്പോള്‍ വില ഉണ്ട് . നല്ല വീതി കൂടിയ ഇലകളും കട്ടികൂടിയ തണ്ടുമാണ് പ്രത്യേകത. അലങ്കാരസസ്യം മാത്രമല്ല മലവാഴ മികച്ച ഒരു ഔഷധ സസ്യംകൂടിയാണ്. പശ്ചിമഘട്ട മലനിരകളിൽ സമൃദ്ധമായി കല്ലുവാഴ കാണപ്പെടുന്നു.മണ്ണ് കുറവുള്ള ഇടങ്ങളിലും, ഏതു പാറയിടുക്കുകളിലും വളരാനുള്ള അസാമാന്യ കഴിവുണ്ട് ഇതിന്. ഈ കാരണം തന്നെയാണ് കല്ലുവാഴ എന്ന് പേര് ലഭിക്കാനുള്ള കാരണവും. വാഴപ്പഴത്തിൽ കാഴ്ചയിൽ കല്ല് പോലെ തോന്നിക്കുന്ന കറുത്ത വിത്തുകൾ കാണാം. ഈ വിത്തുകൾ തന്നെ ആണ് തൈ ഉത്‌പാദനത്തിനു വേണ്ടി…

Read More