അഴിമതിയുടെ സഹകരണ സംഘം :ബാങ്ക് എന്ന് ബോര്‍ഡ് വെക്കാന്‍ അധികാരം ഇല്ല : ആര്‍ ബി ഐ

  konnivartha.com: പ്രാദേശിക കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപീകരിച്ച കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പറഞ്ഞു പ്രവര്‍ത്തിക്കുന്നു . കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയ സഹകരണ സംഘങ്ങള്‍ എങ്ങനെ ബാങ്ക് ആയി എന്ന് ആര്‍ ബി ഐ പോലും ചോദിക്കുന്നു . ക്രമ വിരുദ്ധമായി ആരുടെ കയ്യില്‍ നിന്നും പണം വാങ്ങുവാന്‍ സഹകരണ സംഘത്തിനു കഴിയില്ല . സംഘം നിയമാവലിയില്‍ അങ്ങനെ പറഞ്ഞിട്ടില്ല . കോടികണക്കിന് രൂപ പല സര്‍വീസ് സഹകരണ സൊസൈറ്റി ഇടപാടുകള്‍ ഉണ്ട് . ഈ പണം പല വഴിക്കും ബോര്‍ഡ് അധികാരികള്‍ മറിച്ചു . ബിസിനസ് രംഗത്ത് ഇട്ടു . സഹകാരികള്‍ നിക്ഷേപിച്ച തുകയുടെ പലിശ അവര്‍ക്ക് ലഭിക്കുന്നു .അതിനാല്‍ മുതല്‍ ചോദിക്കുന്നില്ല . ഈ മുതല്‍ പല വ്യാജ പേരുകളില്‍ മറിച്ചു . അവിടെ ആണ് കള്ളക്കളികള്‍ നടന്നത്…

Read More