അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം

അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തംഗം ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മോനിക്കുട്ടി ദാനിയേൽ, അനിത.എസ്സ് . കുമാർ, പി.കെ.ബിജു,കെ പി .നസ്സീർ, സലിൽ വയലാത്തല,എസ്സ് .ശിവകുമാർ എന്നിവർ സംസാരിച്ചു.

Read More

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സർക്കാരിന്റെ പുസ്തകസഞ്ചി പദ്ധതി പ്രകാരം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിന് കൺസ്യൂർ ഫെഡ് തയ്യാറാക്കിയിട്ടുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്കിന്റെ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന് പുതിയ വായ്പാപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിനും തീരുമാനമായി. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ്, വിജയ വിൽസൺ,മാത്യു വർഗ്ഗീസ്, അനിത. എസ്സ് . കുമാർ, മോനിക്കുട്ടി ദാനിയേൽ , എം കെ . പ്രഭാകരൻ,കെ പി നസ്സീര്‍,  റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

Read More