konnivartha.com; ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാൻ) നവംബർ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പർ ഹാളിലാണ് 299 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കേരള പവലിയൻ. പ്രദർശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേൽനോട്ടം വഹിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശക സമയം. സാംസ്കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാന്റ് ലൂം ആൻഡ് ടെക്സ്റ്റയിൽസ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്സ്,…
Read More