അഭിമാനമാണ് കോന്നി സുരേന്ദ്രാ നീ .കോന്നിയ്ക്കും കേരളത്തിനും

  konnivartha.com : സുരേന്ദ്രാ..നിന്നെ ഇപ്പോൾ കാണുമ്പോൾ ഏറെ അഭിമാനമാണ് .നീ പരാജയപ്പെട്ട് പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ? കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20 വർഷങ്ങൾക്ക് മുമ്പ് ശബരിമല റോഡിലെ രാജാമ്പാറയിൽ നിന്നും അമ്മയുപേക്ഷിച്ചു പോയ ഒരു വയസുള്ള കുട്ടി കുറുമ്പനായിരുന്നു സുരേന്ദ്രൻ. ടി.വി ചാനലോ – വീഡിയോ ക്യാമറകളോ ഇല്ലാതിരുന്ന കാലം.വനം വകുപ്പിലെ ഒരു സുഹൃത്ത് പത്തനംതിട്ട നഗരത്തിൽ വച്ച് കണ്ടപ്പോൾ വണ്ടി നിർത്തി ചോദിച്ചു, വരുന്നോ… ഒരാനക്കുട്ടിയെ പിടിക്കാൻ പോകുവാ , ശബരിമല വനത്തിൽ. കേൾക്കേണ്ട താമസം ചാടി വണ്ടിയിൽ കയറി.മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത് , വനത്തോടും, വന്യമൃഗങ്ങളോടുമുള്ള പ്രത്യക ഇഷ്ടം കൊണ്ട് കൂടിയായിരുന്നു. അത് പിന്നീടുള്ള കാലം തെളിയിക്കാനും കഴിഞ്ഞു. വനത്തിൽ ആന…

Read More