കോന്നി ഗ്രാമപഞ്ചായത്ത് :യോഗ പരിശീലകരെ നിയമിക്കുന്നു:ഇന്റര്‍വ്യൂ 25 ന്

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രോജക്‌ട് പ്രകാരം വയോജനങ്ങൾക്കുള്ള യോഗ പരിശീലനത്തിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എൻ വൈ എസ് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്കും യോഗ അസ്സോസിയേഷന്‍റെയോ സ്പോർട്‌സ് കൗൺസിലിന്‍റെ അംഗീകാരമോ ഉള്ളവര്‍ക്ക് 2025 ഒക്ടോബർ 25ന് രാവിലെ 11.00 മണിക്ക് കോന്നി പഞ്ചായത്ത് കാര്യാലയത്തിൽ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 8547051173, 6038580087

Read More

അന്താരാഷ്ട്ര യോഗ ദിനം 2024 : ശ്രീനഗറില്‍ സംഘടിപ്പിക്കും

  konnivartha.com:  വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ ദ്വിമുഖ പങ്ക് എടുത്തുകാട്ടുന്നതാണ് ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന ഈ വര്‍ഷത്തെ പ്രമേയമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ഗ്രാമ മുഖ്യന്മാര്‍ക്കും പ്രധാനമന്ത്രി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് നേതൃത്വം നല്‍കും.പത്താമതു അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് അനായാസം യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്ന ബ്രെയിൽ ലിപിയിലുള്ള പുസ്ത്കം ‘കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ’ ആയുഷ് മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് താത്പര്യത്തോടെയും ആനന്ദത്തോടെയും യോഗ പഠിക്കാനും പരിശീലിക്കാനും സഹായിക്കുന്ന, യോഗയെ കുറിച്ചുള്ള…

Read More

ഡോ. ആതിരാസ് പ്രണവം പ്രകൃതിചികിത്സ ആയുർവേദ ഡയറ്റ് & യോഗ ക്ലിനിക്

Dr Athira’s Pranavam Naturopathy Ayurveda Diet & Yoga Clinic Archana, TC 19/773, Mudavanmukal, Poojapura, Trivandrum, India 695012 phone:7736229394 ഡോ. ആതിരാസ് പ്രണവം പ്രകൃതിചികിത്സ ആയുർവേദ ഡയറ്റ് & യോഗ ക്ലിനിക് മുടവൻമുകൾ , പൂജപ്പുര ,തിരുവനന്തപുരം ;phone:7736229394 നാച്ചുറോപ്പതി ചികിത്സ, പഞ്ചകര്‍മ ചികിത്സ, യോഗ തുടങ്ങി വ്യത്യസ്തയിനം ആരോഗ്യപരിപാലന രീതികള്‍ കോര്‍ത്തിണക്കിയുള്ള ചികിത്സാരീതികള്‍. https://www.facebook.com/pranavamclinictrivandrum/videos/2528297714061190/?epa=SEARCH_BOX

Read More

കുന്നന്താനം ഇനി സമ്പൂര്‍ണ യോഗാ ഗ്രാമം

കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിച്ചു. കുന്നന്താനം എച്ച് എസ് എസ്  ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയായ യോഗയിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തത് പ്രശംസനീയമാണെന്ന്  തിരുമേനി പറഞ്ഞു.  ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരംഗമെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുകയും യോഗയുടെ വക്താക്കളാവുകയും  ചെയ്തതിലൂടെയാണ്  ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ജനങ്ങളില്‍ ആരോഗ്യ സംസ്‌കാരം ശീലമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പഞ്ചായത്ത് യോഗാ പരിശീലനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന യോഗാ പരിശീലനം പിന്നീട് ഒരു ജനകീയ പദ്ധതിയായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ഏറെ താല്‍പര്യത്തോടെയാണ് പരിശീലനത്തില്‍ പങ്കെടുത്തത്.  പതിനഞ്ച് ദിവസത്തെ യോഗ പരിശീലനത്തിലൂടെ പങ്കെടുത്ത…

Read More

 പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യോഗ   നന്നായി വഴങ്ങും  

ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല പവനമുക്താസനവും മേരുദ്ണ്ഡാസനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കലക്ടര്‍ തെളിയിച്ചു. എഡിഎം അനു എസ് നായരും അടൂര്‍ ആര്‍ ഡി ഒ എം.എ.റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി. യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് യോഗ ചെയ്ത ഉദ്യോഗസ്ഥരില്‍ പലരും കലക്ടറുടെ ഒപ്പമെത്താന്‍ നന്നേ പ്രയാസപ്പെട്ടു. മസൂറിയിലെ ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചതാണ് യോഗാസനവുമായുള്ള തന്റെ കൂട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നൊക്കെ രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലിക്കുമായിരുന്നു.…

Read More