വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ഓഫീസ് : മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

  *വനിതകള്‍ക്കുള്ള സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ ലോണ്‍ മേള കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് രാവിലെ 11 ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കോളജ് റോഡിലുള്ള പണിക്കന്റത്തു ബില്‍ഡിംഗ്സിലാണ് ജില്ലാ ഓഫീസ് ആരംഭിക്കുന്നത്. സമൂഹത്തിലെ അടിസ്ഥാന ജന വിഭാഗത്തെ സാമ്പത്തിക സാശ്രയത്വത്തിലൂടെ ശാക്തീകരിച്ചാല്‍ മാത്രമെ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് മൂന്നു മേഖല ഓഫീസുകള്‍ക്ക് പുറമെ കൂടുതല്‍ ജില്ലാ ഓഫീസുകളും ഉപ ജില്ലാ ഓഫീസുകളും പുതുതായി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ലാ ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ലാ ഓഫീസുകള്‍…

Read More