വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയ കെഎസ്എഫ്ഇയുടെ 40 ശാഖകളില്‍ വലിയ അഴിമതി ഉണ്ടെന്ന് പറയുന്നു . ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിജിലന്‍സ്സിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി . കെ എസ് എഫ് ഇയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് മന്ത്രി അടിവരയിട്ടു പറയുന്നു . ഇതിന്‍റെ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസും അതേ അഭിപ്രായം പറഞ്ഞു കഴിഞ്ഞു . വിജിലന്‍സ്സ് എന്ന വിഭാഗത്തിന് ഏത് കേരള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലും ഏത് സമയത്തും കടന്നു ചെന്നു രേഖകള്‍ പരിശോധിക്കാന്‍ അധികാരം ഉണ്ട് . അഴിമതിയും തട്ടിപ്പും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തടയുക എന്നതാണു ലക്ഷ്യം . വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ഏജന്‍സി. 1964 മുതല്‍ പ്രത്യേക വകുപ്പായി ഒരു ഡയറക്ടറുടെ…
Read More