ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ മനോഹാരിത, ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം: മന്ത്രി വീണാ ജോര്‍ജ് സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു ഫെഡറല്‍ സംവിധാനത്തെയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ സംവിധാനം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്ന് ഈ ഫെഡറല്‍ സംവിധാനമാണ്്. ഈ ഫെഡറലിസത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നാം പ്രതിജ്ഞാബദ്ധരാണ്. ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ മനോഹാരിത. അനേകം ഭാഷകള്‍ അനേകം സംസ്കാരങ്ങള്‍, അനേകം മതങ്ങള്‍, അനേകം ആചാരങ്ങള്‍, ഹിമാലയത്തിന്റെ മഞ്ഞ് മൂടിയ കൊടുമുടികള്‍ മുതല്‍…
Read More