കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷനിലെ പ്രമാടം പത്താം വാർഡിലെ ഇളപ്പുപാറയിലും, പതിമൂന്നാം വാർഡിലെ എഴുമണ്ണിലും കഴിഞ്ഞദിവസം രാത്രിയിൽ കൃഷി നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കോന്നി വനം ഡിവിഷനിൽ നിന്നും എംവിനൽ ചെയ്തിട്ടുള്ള സന്തോഷ് മാമ്മൻ ആണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത് .

കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ. ജോജി ജെയിംസ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരായ പ്രവീൺ പി, രാഖി എസ് രാജൻ, മെമ്പറന്മാരായ എ സലിം, പ്രഭാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വെടിവെച്ചുകൊന്നത്.

 

കോന്നി വനം ഡിവിഷനിലെ ദ്രുതകർമ്മസേന എല്ലാ ദിവസങ്ങളിലും വിവിധ പഞ്ചായത്തുകളിൽ കാട്ടുപന്നിയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചാണ് ഇത്തരത്തിൽ കാട്ടുപന്നികൾ കൊല്ലുന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കോന്നി ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലായി (പ്രമാടം 1 , വള്ളിക്കോട് 3 , കൊടുമൺ 1 , കോന്നി 1 ) ആറു കാട്ടുപന്നികളെ ഇത്തരത്തിൽ വെടിവെച്ചുകൊന്നു. തുടർന്നുള്ള ദിവസങ്ങളിലും കൃഷിനാശം വരുത്തുന്നതും, അപകടകാരികളുമായ കാട്ടുപന്നികളെ കൊല്ലുന്നതിനായി പ്രശ്‌നബാധിത പഞ്ചായത്തുകളിൽ പരിശോധന നടത്തുന്നതുമാണ് .

 

കോന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ കൃഷിനാശം വരുത്തുന്ന പന്നികളുടെ വിവരങ്ങൾ കോന്നി റെയ്ഞ്ച് ഓഫീസിലെ ( 8547600645 ), സനത്ത് ( 8547600620 ) ഫോറസ്റ്റ് സ്റേഷനുകളിലോ വിളിച്ചു അറിയിക്കാവുന്നതാണ് .

error: Content is protected !!