ഭക്ഷ്യ കമ്മീഷൻ നടപടി സ്വീകരിച്ചു വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു. വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ…
Read Moreടാഗ്: wayanad
ബിഎൽഒമാർക്ക് ഡ്യൂട്ടി അവധി(പാലക്കാട്, ചേലക്കര, വയനാട്)
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ് വിതരണത്തിന് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചു. നവംബർ 1 8 വരെയുള്ള തീയതികളിലാണ് രണ്ടു ദിവസത്തെ അവധി അനുവദിച്ച് ഇലക്ഷൻ വകുപ്പ് ഉത്തരവിറക്കിയത്.
Read Moreബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ലോക സഭാ , നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാവും. നിലവിൽ കോഴിക്കോട് കോർപറേഷന്‍ കൗണ്‍സിലറാണ് നവ്യ. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.
Read Moreപാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ്: സർക്കുലർ പുറത്തിറക്കി
konnivartha.com: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്. സ്ഥാനാർഥികൾക്ക് 2024 ഒക്ടോബർ 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 2024 നവംബർ 13നും വോട്ടെണ്ണൽ നവംബർ 23നുമായിരിക്കുമെന്ന് സർക്കുലറിൽ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം 2024 ഒക്ടോബർ 15 മുതൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു. മാതൃക പെരുമാറ്റചട്ടത്തിന്റെ വിശദാംശങ്ങൾ eci.gov.in/Handbooks, eci.gov.in/manuals, http://ceo.kerala.gov.in/handbooks എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Read Moreപാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര്‍ 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read Moreഊരുമൂപ്പന്മാർക്കായി ശില്പശാലനടന്നു
konnivartha.com: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വയനാട് വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാർക്കായി കൽപ്പറ്റ അമൃദ് -ൽ വെച്ച് ശില്പശാലനടന്നു .ജില്ലാ കളക്ടര്‍ ഊര് മൂപ്പന്മാരുമായി സംവദിച്ചു. നിയമ ബോധവത്കരണത്തിൽ അഡ്വ. അമൃത സിസ്നയും, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് എൻ. എച്. എം. ഡി. പി. എം. ഡോ. സമീഹ സൈതലവിയും ക്ലാസുകൾ നയിച്ചു. വിവിധ ഉന്നതികളിൽ നിന്നായി 75 ഊര് മൂപ്പന്മാരും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. വയനാട് ഉത്സവ് 2024 : 07-10-2024 ലെ പ്രോഗ്രാമുകൾ സ്ഥലം: ഡാം ഗാർഡൻ, കാരാപ്പുഴ 5.30 PM – 7:30 PM : കോമഡി ഷോ & മ്യൂസിക് മിക്സ് സ്ഥലം: എന്‍ ഊരു, വൈത്തിരി 04.00 PM – 06-30 PM : വയൽ നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഫോക്ക് സോങ്‌സ്&ഫോക്ക്…
Read More2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’
വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം, ഡി. ടി. പി. സി, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’ നടക്കുന്നു. വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, ട്രൈബൽ രുചിപ്പെരുമയുടെ പൊലിമ നിറഞ്ഞ ഫുഡ് കോർട്ടുകൾ, ‘അമൃത്’, ‘പ്രിയദർശിനി’ എന്നിവയുടെ നേതൃത്വത്തിൽ വയനാടൻ തനിമ നിറഞ്ഞ വനവിഭവങ്ങൾ, മറ്റു പ്രാദേശികോൽപന്നങ്ങൾ എന്നിങ്ങനെ കലാസാംസ്‌കാരികതയുടെ നിറവിൽ അതിജീവനത്തിന്റെ മഹോത്സവം തുടങ്ങി . കാരാപ്പുഴ ഡാം, എൻ ഊര്, സുൽത്താൻ ബത്തേരി ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിൽ വയനാടിനെ കരുതലോടെ ചേർത്തുപിടിക്കാൻ എല്ലാവരും പങ്കുചേരണം എന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു .
Read Moreവയനാടിനൊപ്പം:മാതൃകയായി കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ്
konnivartha.com: കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്‍റെ ഈ വർഷത്തെ ഓണം വയനാടിനൊപ്പം എന്ന ആശയത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ് അംഗങ്ങള്‍ സ്വരൂപിച്ച തുക പത്തനംതിട്ട ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണന് കൈമാറി.സെക്രട്ടറി മനോജ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി
Read Moreശ്രുതിയെ തനിച്ചാക്കി…. ജൻസൺ മരണത്തിന് കീഴടങ്ങി
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസൺ മരണത്തിന് കീഴടങ്ങി. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക്…
Read Moreവയനാട്: ഐസിഐസിഐ ലൊംബാര്‍ഡിന്‍റെ പിന്തുണ
konnivartha.com: കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് അനുശോചനം രേഖപ്പെടുത്തുകയും വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണയ്ക്കാനുള്ള പ്രതിഞ്ജാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏറെ ജീവഹാനിയും വ്യാപകമായ നശവുമുണ്ടായി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 222 മരണങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് പരിക്കേറ്റു. 3000 ലധികംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തത്തിന്റെ വ്യാപ്തിയാണിത് വ്യക്തമാക്കുന്നത്. ദുരന്തബാധിത സമൂഹത്തിനും ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും ഐസിഐസിഐ ലൊംബാര്‍ഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.പ്രയാസകരമായ ഈ സമയത്ത്, പ്രകൃതി ദുരന്തം ബാധിച്ച ഞങ്ങളുടെ പോളിസി ഉടമകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പിന്തുണ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ക്ലെയിം തീര്‍പ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഉടനെയുള്ള പിന്തുണക്കും മാര്‍ഗനിര്‍ദേശത്തിനും ഐസിഐസിഐ ലൊംബാര്‍ഡുമായി ബന്ധപ്പെടുക: ·…
Read More