സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

  konnivartha.com/ പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ നാടിൻറെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യം വെച്ച് ആകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് നഗരസഭ ഭരണസമിതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നടത്തുന്നതിന്റെ മാതൃകയാണ് നഗരസയിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ പി കെ അനീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത്കുമാർ, പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരമണിയമ്മ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, മുൻ നഗരസഭ അധ്യക്ഷൻ അഡ്വ. എ സുരേഷ് കുമാർ, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കൗൺസിലർമാരായ എം…

Read More