konnivartha.com;വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നാളെ രാവിലെ 11ന് നടക്കും .ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കി . പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രമുഖർ വിമാനത്താവളത്തിൽ എത്തി . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ : വിഴിഞ്ഞം അപ്പ്റോച്ച് റോഡിലും, സെന്റ് മേരീസ് എച് എസ് എസ്, കോട്ടപ്പുറം, റോസ മൈസ്റ്റിക്ക റസിഡന്റ്ഷ്യല്‍ സ്കൂള്‍, മുള്ളുമുക്ക് കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ : വിഴിഞ്ഞം…
Read Moreടാഗ്: vizhinjam
വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും. മസ്‌കറ്റ് ഹോട്ടലിൽ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ്…
Read Moreകലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണം : ശാസ്ത്ര സാഹിത്യ പരിഷത്ത്
konnivartha.com : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു. പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും, ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ,വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു…
Read More