konnivartha.com: കേരളത്തിലെ 2500-ല് ഏറെ സൈറ്റുകളില് ശേഷി വര്ധിപ്പിക്കുകയും 950-ല് ഏറെ സൈറ്റുകളില് എല്900 സ്ഥാപിക്കുകയും ചെയ്തതോടെ ഇന്ഡോറില് പോലും വി ഇപ്പോള് അതിവേഗവും കൂടുതല് മെച്ചപ്പെട്ട ശബ്ദവ്യക്തതയും ലഭ്യമാക്കുന്നു – കേരളത്തിലെ 14 ജില്ലകളിലായുള്ള 1.5 കോടി വി ഉപയോക്താക്കള്ക്ക് ഉയര്ന്ന നെറ്റ് വര്ക്ക് അനുഭവങ്ങള് ലഭ്യമാക്കുന്നു കൊച്ചി: ഇന്നത്തെ ഡിജിറ്റല് ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിന്റെ കാര്യത്തില് മൊബൈല് ഇന്റര്നെറ്റ് വളരെ നിര്ണായകമാണ്. ഉപഭോക്താക്കളുടെ ഉയര്ന്നു വരുന്ന ഈ ആവശ്യങ്ങള് നിറവേറ്റാനായി മുന്നിര ടെലികോം ബ്രാന്ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്ക്കായി നെറ്റ് വര്ക്ക് അനുഭവങ്ങള് മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്ഡോറില് കൂടുതല് മെച്ചപ്പെട്ട അനുഭവവും അതിവേഗവും ലഭിക്കും. കഴിഞ്ഞ 2-3 മാസങ്ങളില് ഉയര്ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950-ല് ഏറെ സൈറ്റുകളിലായി അധികമായി…
Read More