കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തി വി

 

 

konnivartha.com:  കേരളത്തിലെ 2500-ല്‍ ഏറെ സൈറ്റുകളില്‍ ശേഷി വര്‍ധിപ്പിക്കുകയും 950-ല്‍ ഏറെ സൈറ്റുകളില്‍ എല്‍900 സ്ഥാപിക്കുകയും ചെയ്തതോടെ ഇന്‍ഡോറില്‍ പോലും വി ഇപ്പോള്‍ അതിവേഗവും കൂടുതല്‍ മെച്ചപ്പെട്ട ശബ്ദവ്യക്തതയും ലഭ്യമാക്കുന്നു

– കേരളത്തിലെ 14 ജില്ലകളിലായുള്ള 1.5 കോടി വി ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ ലഭ്യമാക്കുന്നു

കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിന്‍റെ കാര്യത്തില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വളരെ നിര്‍ണായകമാണ്. ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി മുന്‍നിര ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ കൂടുതല്‍ മെച്ചപ്പെട്ട അനുഭവവും അതിവേഗവും ലഭിക്കും.

 

കഴിഞ്ഞ 2-3 മാസങ്ങളില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950-ല്‍ ഏറെ സൈറ്റുകളിലായി അധികമായി സ്ഥാപിച്ചത്. ഇതിനു പുറമെ സംസ്ഥാനത്തെ 2500-ല്‍ ഏറെ സൈറ്റുകളില്‍ ശേഷിയും വര്‍ധിപ്പിച്ചു. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, മറ്റ് വലിയ പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ വി ഉപഭോക്താക്കള്‍ക്ക് വീടുകളിലും വാണിജ്യ സ്ഥലങ്ങളിലും ഉയര്‍ന്ന വ്യക്തതയുള്ള വോയ്സും ഡാറ്റയും ലഭിക്കുന്നുണ്ട്. ഇന്‍ഡോറിലും തിരക്കേറിയ പ്രദേശങ്ങളിലും ഇതു ലഭ്യമാണ്.

 

ഓരോ ഇന്ത്യക്കാര്‍ക്കും മെച്ചപ്പെട്ട നാളേക്ക് ഉതകുന്ന വിധത്തില്‍ ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കാനും കണക്ട് ആയിരിക്കാനും വേണ്ടി ഏറ്റവും ഉയര്‍ന്ന പ്രതിബദ്ധതയാണ് വി പുലര്‍ത്തുന്നതെന്ന് വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ ശാന്താറാം പറഞ്ഞു. ഈ കാഴ്ചപ്പാടുമായി ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റും വിധം പുതുക്കിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ രീതിയാണ്. ഭൂരിപക്ഷം കേരളീയരും വി തെരഞ്ഞെടുത്തു എന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലെ തങ്ങളുടെ ശേഷി വര്‍ധിപ്പിച്ചത് തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉന്നത തലങ്ങളിലുള്ള അനുഭവം ലഭ്യമാക്കുകയും സുഗമമായ കണക്ടിവിറ്റിക്കായുള്ള ശക്തമായ നെറ്റ്വര്‍ക്ക് നല്‍കുകുയം ചെയ്യും. ജോലി, പഠനം, സോഷ്യലൈസ്, വിനോദം, ഇ-കോമേഴ്സ് ആയാലും മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിങ്ങനെ ഏതായാലും വി നെറ്റ്വര്‍ക്കിലൂടെ ഇതു ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വി – കേരളത്തിലെ വിശ്വസനീയമായ നെറ്റ് വര്‍ക്ക്:

900 മെഗാഹെര്‍ട്ട്സ്, 1800 മെഗാഹെര്‍ട്ട്സ്, 2100 മെഗാഹെര്‍ട്ട്സ്, 2300 മെഗാഹെര്‍ട്ട്സ്, 2500 മെഗാഹെര്‍ട്ട്സ് തുടങ്ങിയ വിവിധ ബാന്‍ഡുകളിലായി 114.8 മെഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലൂടെ കേരളത്തില്‍ എല്‍ടിഇ നെറ്റ് വര്‍ക്കില്‍ ഏറ്റവും വലിയ സ്പെക്ട്രം കൈവശമുള്ളത് വിക്കാണ്. അതിലൂടെ കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവനദാതാവായി മാറുകയും ചെയ്യുന്നു.

 

കൂടുതല്‍ മെച്ചപ്പെട്ട ശബ്ദ വ്യക്തതയ്ക്കും ഇന്‍ഡോറിലെ അനുഭവത്തിനും വേണ്ടി കേരളത്തിലെ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്ട്സ് ബാന്‍ഡ് സ്പെക്ട്രം ഏറ്റവും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് വി ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് 2500 മെഗാഹെര്‍ട്ട്സ് ബാന്‍ഡ് ഉള്ള ഏക സ്വകാര്യ സേവന ദാതാവ് വി ആണ്.

error: Content is protected !!