konnivartha.com : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാജോർജും വീണ്ടും ഒരേ വേദിയിലെത്തി. കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് രണ്ടുപേരും പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പാർട്ടിനേതൃത്വങ്ങളുടെ വാഗ്വാദവുമൊക്കെ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കൊടുമൺ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിലെ എം.എൽ.എ.യാണ് ചിറ്റയം ഗോപകുമാർ സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിപണനമേളയിലേക്ക് ചിറ്റയത്തെ തലേദിവസം വിളിച്ചതും തുടർന്ന് അദ്ദേഹം വിട്ടുനിന്നതുമെല്ലാം വിവാദമായിരുന്നു. സമാപനസമ്മേളനത്തിലും ചിറ്റയം പങ്കെടുത്തില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാജോർജ് എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും അദ്ദേഹം പരസ്യമായി പറയുകയുംചെയ്തു.കൊടുമൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.എ. ചിറ്റയത്തേയും എ.എ.വൈ.എഫ്. വീണയേയും ഒഴിവാക്കിയാണ് നവമാധ്യമ പ്രചാരണം നടത്തിയത്.
Read Moreടാഗ്: veena george
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘ konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം . അടൂര്‍ എം എല്‍ എ യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ആണ് രംഗത്ത് . പത്തനംതിട്ട ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ജില്ലയിലെ എം എല്‍ എമാരെ എകോപിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ആണെന്ന് ആണ് ആരോപണം . പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല അതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . വീണ ജോര്‍ജിന്‍റെ ഈ നയം ഇടതു മുന്നണിയില്‍ ഉന്നയിക്കുംഎന്നും ഡെപ്യൂട്ടി സ്പീക്കർ…
Read Moreകേരളത്തിലെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും
konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കി.കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്‌സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഐവിഎല്‍പി എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ്…
Read Moreവരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു
പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…
Read More