കാട്ടാനതിരിഞ്ഞു വന്നു : ഓടി വീണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്

konnivartha.com: കാട്ടാനശല്യം ഏറെയുള്ള  കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആർആർടി എസ്എഫ്ഒ ആർ.ദിൻഷ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ ജയരാജ്, ഡിഎഫ്ഒമാരായ ഫയാസ് മുഹമ്മദ്, ഹനീഷ്, വാച്ചർമാരായ ജോബിൻ, ബനോയ് എന്നിവർക്കാണ് പരിക്കേറ്റത് . കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കല്ലേലി, കൊക്കാത്തോട് റോഡിൽ സഞ്ചരിക്കുന്നവർക്കുംവെളുപ്പിനെ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഒരുക്കുകയാണ് ദൗത്യസംഘത്തിന്റെ നിലവില്‍ ഉള്ള ചുമതല ജനവാസ മേഖലയില്‍ ഇറങ്ങുന്ന…

Read More

കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്ന് തിന്നു

    Konnivartha.com :കോന്നി കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു തിന്നു. വയക്കര ജനവാസ മേഖലയിൽ ആണ് സംഭവം. മുൻ പഞ്ചായത്ത് അംഗം ജോസിന്റെ വീടിനു മുന്നിലെ റബർ തോട്ടം ഉള്ള വയലിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. കിടാവിനെ ഏറെ ദൂരം വലിച്ചിഴച്ച ശേഷം തോടിന്റെ കരയിൽ ഇട്ടാണ് തിന്നത്. പശുക്കിടാവിന്റെ പ്രിഷ്ട ഭാഗത്തു നിന്നും കടിച്ചു തിന്നിട്ടുണ്ട്. വെളുപ്പിനെയാണ് പശുക്കിടാവിനെ പുലി പിടിച്ചതെന്നാൽ കൂടുതൽ ഭാഗം തിന്നിട്ടില്ല. ചില സ്ഥലങ്ങളിൽ പുലിയുടെ കാൽപ്പാട് ഉള്ളതായി നാട്ടുകാർ പറയുന്നു. കോന്നി വനം ഡിവിഷന്റെ ഭാഗമായി നടുവത്തു മൂഴി റെയിഞ്ചിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷന്റെ ഭാഗമാണ് കല്ലേലി വയക്കര. ഇവിടെ കാട്ടനയുടെ ശല്യം ഏറെയുള്ള പ്രദേശമാണ്. നേരത്തെയും ഈ മേഖലയിൽ പുലി ഇറങ്ങി പശുവിനെ പിടിച്ചിട്ടുണ്ട്. പശുവിനെ അഴിച്ചു വിട്ട് തീറ്റിക്കുന്ന സ്ഥലമായതിനാൽ പശുക്കിടാവ് ആരുടേയാണെന്ന് അറിയാൻ സാധിച്ചില്ല.…

Read More

കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…

Read More