പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂഗർഭ ജലത്തിൻറെ നില താഴുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതുമായ പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. ഈ സ്ഥിതിയിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി ഏറെ പ്രാധാന്യത്തോടെ ജൽ ജീവൻ മിഷൻ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 7082000 കുടുംബങ്ങളിൽ ജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. 17 ലക്ഷം കുടുംബങ്ങൾക്ക് ജലം എത്തിച്ചുകൊടുക്കാൻ 36 വർഷം വേണ്ടിവന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത് 38…
Read More