സിഎംഎഫ്ആർഐയിൽ യങ് പ്രഫഷണലുകളുടെ ഒഴിവ്

  കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിൽ യങ് പ്രഫഷണൽ തസ്തികകളിലേക്ക് എസ്സി/എസ്ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. യങ് പ്രഫഷണൽ 1, യങ് പ്രഫഷണൽ 2 എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ ആണ് യങ് പ്രഫഷണൽ 1 നു ള്ള അടിസ്ഥാന യോഗ്യത. എം.എഫ്. എസ്.സി. അല്ലെങ്കിൽ മാരികൾച്ചർ, മറൈൻ ബയോളജി, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, സുവോളജി എന്നീ വിഷയങ്ങളിൽ എം.എസ്.സി. അല്ലെങ്കിൽ എഞ്ചിനീയറിംഗ്, ടെക്നോളജി, വെറ്ററിനറി സയൻസ് ബിരുദം എന്നിവയാണ് യങ് പ്രഫഷണൽ 2 നുള്ള അടിസ്ഥാന യോഗ്യത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഈ മാസം 13ന് 2 മണിക്ക് മുന്‍പ് [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം. വിശദ വിവരങ്ങൾക്ക് വെബ്…

Read More