konnivartha.com : പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു കൊണ്ട് ഓണ മഹോത്സവത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും ഗൗളി ഊട്ടും നടന്നു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തില്‍ നിര്‍ത്തി വിളിച്ചു ചൊല്ലി തിരുവോണത്തെ വരവേറ്റു . പൂര്‍ണ്ണമായും പ്രകൃതി സംരക്ഷണ പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി അതില്‍ 21 നാക്കിലയില്‍ തുമ്പപ്പൂചോറും തൊടു കറികളും വിത്തും കലശവും താംബൂലവും സമര്‍പ്പിച്ചു . തുടര്‍ന്ന് നടന്ന ഉത്രാട പൂയലിന്‍റെ ഭദ്ര ദീപം പ്രമാടം പഞ്ചായത്ത് അധ്യക്ഷന്‍ എന്‍ നവനീത് തെളിയിച്ചു . കാവിലെ ഉപ സ്വരൂപങ്ങള്‍ക്കും മല വില്ലിനും മലക്കൊടിയ്ക്കും ഊട്ടും പൂജയും നല്‍കി . സര്‍വ്വ…
Read More