കേന്ദ്ര ഗവണ്മെന്റ് കർഷകർക്കായി സവിശേഷ പാക്കേജ് പ്രഖ്യാപിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) കർഷകർക്കായി മൊത്തം 3,70,128.7 കോടി രൂപയുടെ നൂതന പദ്ധതികളുടെ സവിശേഷ പാക്കേജിന് അംഗീകാരം നൽകി. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതികളുടെ ഈ പാക്കേജ്. ഈ സംരംഭങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുകയും പ്രകൃതിദത്തകൃഷി/ജൈവക്കൃഷി ശക്തിപ്പെടുത്തുകയും മണ്ണിന്റെ ഉൽപ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. നികുതിയും വേപ്പുപൂശൽ നിരക്കുകളും ഒഴികെ 242 രൂപയ്ക്ക് 45 കിലോഗ്രാം ചാക്ക് എന്ന അതേ വിലയിൽ കർഷകർക്ക് യൂറിയയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിന് യൂറിയ സബ്‌സിഡി പദ്ധതി തുടരുന്നതിനും സിസിഇഎ അംഗീകാരമേക‌ി. മേൽപ്പറഞ്ഞ അംഗീകൃത പാക്കേജിൽ മൂന്നു വർഷത്തേക്ക് (2022-23 മുതൽ 2024-25 വരെ) യൂറിയ സബ്‌സിഡിക്കായി 3,68,676.7 കോടി രൂപ നീക്കിവച്ചു. 2023-24ലെ ഖാരിഫ് കാലയളവിൽ അടുത്തിടെ അംഗീകരിച്ച…

Read More