KONNIVARTHA.COM : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനമായാണു കണക്കാക്കപ്പെടുന്നത്. വമ്പന്‍ സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്‍ന്നതാണിത്. മഹാമാരിയുടെ വെല്ലുവിളിയുയര്‍ന്ന പശ്ചാത്തലത്തിലും, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള, അതിവേഗത്തിലുള്ള തിരിച്ചുവരവും വീണ്ടെടുപ്പും നമ്മുടെ രാജ്യത്തിന്റെ ശക്തമായ അതിജീവനശേഷിയുടെ പ്രതിഫലനമാണ്. പാര്‍ലമെന്റില്‍ ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണെന്നും 25 വര്‍ഷം നീളുന്ന ‘ഇന്ത്യ@100’ലേക്കുള്ള അമൃതകാലത്തിലേക്കു പ്രവേശിച്ചുവെന്നുമുള്ള കാഴ്ചപ്പാട് നടപ്പാക്കാനുമാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അവ ഇനിപ്പറയുന്നു: സൂക്ഷ്മ-സാമ്പത്തികതലത്തില്‍ എല്ലാവരുടെയും ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയുള്ള വലിയ സാമ്പത്തികവളര്‍ച്ച കൈവരിക്കല്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും, സാങ്കേതികവിദ്യാധിഷ്ഠിതവികസനം, ഊര്‍ജ്ജപരിവര്‍ത്തനം, കാലാവസ്ഥാപ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കല്‍, കൂടാതെ പൊതു മൂലധന നിക്ഷേപത്തില്‍ നിന്നു സ്വകാര്യ നിക്ഷേപങ്ങള്‍ ഉറപ്പാക്കുക വഴി ഗുണപരമായ ചാക്രിക പ്രക്രിയയിലൂടെ…
Read More