konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് നാമനിര്‍ദേശ പത്രിക ലഭിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ഐക്കാട് വടക്കും കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് ചെങ്ങറയിലുമാണ് ഓരോ പത്രിക വീതം ലഭിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24മാണ്. സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ…
Read More