ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ  മത്സരം- റജിസ്‌ട്രേഷന്‍ മാർച്ച് 5 വരെ നീട്ടി

konnivartha.com /ഷിക്കാഗോ ∙ ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ  ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ   മത്സരമാണിത്.  വർദ്ധിച്ച ഡിമാൻഡുമൂലവും കൂടുതൽ അപേക്ഷാർത്ഥികൾക്കു അവസരം നല്കുന്നതിനുമായി റജിസ്‌ട്രേഷനുള്ള സമയം  മാർച്ച് 5 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍  ഫ്രഷ്മെൻ,സോഫോമോർ,ജൂനിയർ എന്നിവർക്ക്അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. മാർച്ച് 5 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 5 ആണ്  . ജഡ്ജിങ് പാനലിന്റെ തീരുമാനം  അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.

error: Content is protected !!