നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര് പിടിയില് കോന്നി വാര്ത്ത ഡോട്ട് കോം : തമിഴ്നാട്ടില് നിന്നും കൊല്ലം വഴി തിരുവല്ല ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന നാലു കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്. ആലപ്പുഴ വള്ളികുന്നം കടുവിനാല് സുമേഷ് ഭവനത്തില് സുമേഷ് (43), കോട്ടയം വെള്ളൂര് ഇരുമ്പയം ഇഞ്ചിക്കാലായില് വീട്ടില് ജോബിന് (26) എന്നിവരെയാണ് ജില്ലാ പോലീസ് ആന്റി നര്കോട്ടിക് സ്ക്വാഡ് ( ഡാന്സാഫ് ) കെ എസ് ആര് ടി സി സ്റ്റാന്ഡില് നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ജില്ലാ നര്കോട്ടിക് സെല് ഡിവൈഎസ്പി ആര് പ്രദീപ് കുമാറിന് കൈമാറുകയും തുടര്ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്ദേശാനുസരണം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികളെ കുരുക്കിയത്. രാവിലെ 10.50…
Read More