പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 10/10/2023)

സ്‌കൂള്‍ കുട്ടികള്‍ക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ്  തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്.   അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍.   ലോക ഭക്ഷ്യ ദിനം 2023 സ്ലോഗന്‍ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ മൂല്യ വര്‍ദ്ധനവിനെ കുറിച്ചുള്ള പരിശീലനവും…

Read More