20 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് ‘പിച്ചവച്ച് ’കോന്നി നിവാസി മനേഷ്കുമാർ

20 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് ‘പിച്ചവച്ച് ’കോന്നി നിവാസി മനേഷ്കുമാർ:
ഈ ഡോക്ടര്‍മാര്‍ ദൈവ തുല്യര്‍ : മനേഷ്കുമാറിന് ആയാസം കുറഞ്ഞ ഒരു ജോലി വേണം : കോന്നി നിവാസികള്‍ സഹായിക്കുമല്ലോ
—————–
റിപ്പോര്‍ട്ട് : അഗ്നി ദേവന്‍ / കോന്നി വാര്‍ത്ത

കോന്നി : 20 വർഷത്തിനു ശേഷം മനേഷ് കുമാർ പിച്ച വെച്ചു . സ്ട്രെച്ചറിൽ കിടത്തി കൊണ്ടുവന്ന മനേഷ് ആശുപത്രിയിൽനിന്നു നടന്നിറങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. കട്ടിലിൽ ഒതുങ്ങിപോകുമായിരുന്ന ജീവിതം കൈപിടിച്ച് മുന്നോട്ട് നടത്തിയത് ആലപ്പുഴ ചാരുമൂട് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ്. ഗുജറാത്തിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് ഇടുപ്പെല്ല് തകർന്നും രണ്ട് കാലും ഒടിഞ്ഞുമാണ് കോന്നി പെരുന്തോട്ടിക്കൽ ലക്ഷ്മി നിവാസിൽ മനേഷ്കുമാർ (41) കിടപ്പിലായത്.നട്ടെല്ല് വളയാനും തുടങ്ങിയിരുന്നു. 4 മണിക്കൂർ അപൂർവ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ മനേഷിന്റെ ഇടുപ്പെല്ലും ഇടുപ്പെല്ലും കാലുകളിലെ കമ്പിയും മാറ്റിവച്ചു. അസ്ഥി വിഭാഗം സർജന്മാരായ ഡോ. ജെറി മാത്യു, ഡോ. സുരേഷ് കോശി, അനസ്തെറ്റിസ്റ്റ് ഡോ. അശ്വിനി ബി.നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.രണ്ടു മാസത്തിനകം മനേഷിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ നേരത്തെ ചെയ്തിരുന്ന ടയർ റിപ്പയറിങ് പോലുള്ള കഠിന ജോലികൾ പറ്റില്ല. ആയാസം കുറഞ്ഞൊരു ജോലി കിട്ടാൻ ആരെങ്കിലും സഹായിക്കുമെന്ന പ്രത്യാശയുണ്ട് മനേഷിന്.. ഭാര്യയും 3 മക്കളും ഉൾപ്പെട്ടതാണു കുടുംബം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചു ജെറി മാത്യുവിനെ കണ്ടിരുന്നു….

അസ്ഥികൾക്കു തേയ്മാനമുണ്ടെന്നും നീളം കുറയുന്നെന്നും എക്സ് റേയിൽ കണ്ടെത്തി. ഇടുപ്പെല്ലും കാലുകളിലെ കമ്പിയും മാറ്റിവയ്ക്കാമെന്നു ഡോക്ടർ പറഞ്ഞു.ഒന്നര വർഷത്തോളം ചികിത്സ തുടർന്നു. ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ സഹായ നിധിയിൽനിന്ന്25,000 രൂപ കിട്ടി. സെന്റ് തോമസ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിന്റെയും മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഫണ്ടിന്റെയും സഹായമായി 45,000 രൂപ നൽകി. ഇക്കഴിഞ്ഞ 11നായിരുന്നു മനേഷിനെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ശസ്ത്രക്രിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!