പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം 11ന് പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം നവംബര്‍ 11ന് ഉച്ചയ്ക്ക് 12ന് അണ്ണായിപ്പാറയില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജനങ്ങള്‍ക്ക് സുരക്ഷിതാഹാരം ലഭ്യമാക്കുന്നതിലേക്കും അത് ഉറപ്പ് വരുത്തുന്നതിലേക്കുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് നിര്‍മിക്കുന്നത്. ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന് സ്ഥിരമായ കെട്ടിടം ആണിവിടെ നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജെറി അലക്സ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തില്‍…
Read More