അയ്യപ്പഭക്തന്‍മാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌കും

    അയ്യപ്പഭക്തന്‍മാര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍ കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ബിനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമല നട തുറക്കല്‍, അടയ്ക്കല്‍ തീയതികള്‍ തീര്‍ഥാടനത്തിന്റെ മറ്റ് വിശദാംശങ്ങള്‍, തീര്‍ഥാടകര്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ളവ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാകും. സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചു ശബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച (നവംബര്‍ 29) 25,271 പേര്‍ ബുക്ക് ചെയ്തിരുന്നതില്‍ ഉച്ചയ്ക്ക് 12 വരെ 13,248 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്ചല്‍ ക്യൂ വഴി…

Read More