പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,യുവാവ് അറസ്റ്റിൽ

  konnivartha.com : സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവ്,വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രവി ജി കെ (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയശേഷം, ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും, തുടർന്ന് പലകായളവിലായി പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞവർഷം മാർച്ച് അവസാന ശനിയാഴ്ച്ചയും, ഈവർഷം ആഗസ്റ്റ് അവസാന ഞായർ വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയശേഷം കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു.…

Read More