konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്. കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന്…
Read More