കോന്നി വാര്‍ത്ത : കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും ഒരുക്കിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ യോഗങ്ങള്‍ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ്, അന്നദാനം, കുടിവെള്ളം, ടോയ്‌ലെറ്റ്, ആരോഗ്യ പരിരക്ഷ, പമ്പയില്‍ സ്നാനത്തിന് ഷവര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയിലൊരുക്കി ദേവസ്വംബോര്‍ഡും വിവിധ വകുപ്പുകളും സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്തു. മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ശബരിമല സന്നിധാനത്ത് ഒരുക്കിയത്. മല കയറി വരുന്ന ഭക്തര്‍ക്ക്…
Read More