Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വോട്ട് ചെയ്യാന്‍ ഡോളി സംവിധാനം

News Editor

ഏപ്രിൽ 6, 2021 • 12:12 pm

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ പടവുകള്‍ വൈഷമ്യമായി നിന്നിരുന്ന ഇടങ്ങളില്‍ ഡോളി സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ചിരുന്നു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യുന്നതിനായി വയോധികരും ശാരീരിക അവശതകള്‍ ഉള്ളവരും ഉള്‍പ്പെടെ നിരവധിപേര്‍ ഡോളി സംവിധാനം പ്രയോജനപ്പെടുത്തി. ഇവിടെ രണ്ട് ട്രോളിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡോളി ചുമക്കുന്നതിന് നാലുപേരുടെ സേവനവും ലഭ്യമായിരുന്നു.
വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഡോളി സംവിധാനം ഏറെ പ്രയോജനകരമായിരുന്നുന്നെന്ന് മുണ്ടുകോട്ടയ്ക്കല്‍ വാല്പുരയിടത്തില്‍ തങ്കമണി(72) പറഞ്ഞു. ചുട്ടിപ്പാറ, കുമ്പഴ എന്നിവിടങ്ങളിലെ ബൂത്തുകളിലും ഡോളി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.